LDF stalls proceedings in Kerala Assembly over solar scam Reporter News
സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളെ സഹായിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷബഹളം. ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദുചെയ്‌തതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചു. അഞ്ചുമിനിറ്റ് മാത്രമാണ് സഭ ചേരാനായത്. നിയമസഭയ്‌ക്കുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ എല്‍.ഡി.എഫ് അംഗങ്ങള്‍ ശൂന്യവേള റദ്ദാക്കിയത് ചട്ടവിരുദ്ധമാണെന്നുകാട്ടി സ്‌പീക്കര്‍ക്ക് പരാതി നല്‍കി. അതേസമയം ഇന്നു നടക്കാനിരുന്ന യു.ഡി.എഫ് പാര്‍ലമെന്‍്‌ററി പാര്‍ട്ടിയോഗം മാറ്റിവച്ചു.
0 comments:
Post a Comment