Tuesday, August 13, 2013
0 comments

LDF withdraw Kerala Secretariat Uparodham എല്‍ഡിഎഫ് ഉപരോധം പിന്‍വലിക്കും Solar Scam

12:37 AM
LDF withdraw their Kerala Secretariat Uparodham, since Government has declared Judicial Probe in the Solar Scam case.
 
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചത്

സമരവേദിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു. സമരം പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം അല്പസമയത്തിനകം. സെക്രട്ടറിയേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഒത്തുചേരുന്നു. മുഖ്യമന്ത്രക്കെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്ന് ഇടത് നേതാക്കന്മാര്‍. ജുഡിഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയിലേക്കുള്ള ആദ്യ പടിയെന്ന് വിലയിരുത്തല്‍. More.













12.30 PM: പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് ഉപരോധ സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം പ്രഖ്യാപിക്കാന്‍ സമരപ്പന്തലില്‍ എത്തി. സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക. ഇതിനായി, സമരഭടന്‍മാരെ മുഴുവന്‍ പന്തലിനടുത്തേക്ക് എത്തിക്കുകയാണ് ഇപ്പോള്‍.
12.26 PM: സമരം അവസാനിപ്പിച്ചേക്കും
തിരുവനന്തപുരം: എല്‍.ഡി.എഫ് ഉപരോധ സമരം അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച തീരുമാനം മുതഇര്‍ന്ന നേതക്കള്‍ ഉടന്‍ പ്രഖ്യാപിജക്കുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരോധ സമരം അവസാനിപ്പിച്ച് പ്രക്ഷോഭം മറ്റ് വിധത്തില്‍ തുടരുമെന്നാണ് സൂചന.  More.

ലൈവായി കാണാന്‍ സന്ദര്‍ശിക്കുക

http://live1.asianetnews.tv/

0 comments:

Post a Comment

 
Toggle Footer
Top