In a recent survey conducted by PravsiBandhu Welfare Trust it is revaled that majority of the "pravasis" are poor and they don't have money for their day to day activities. Only 5% of the gulf NRIs are getting good salary compared to others. Nearly around 50 lakhs Indians are merely blue-collar employees in the Gulf regions without making anything for them or their families. They are struggling in the desert / gulf cities after spending lakhs of rupees for their visa in anticipation to make something for their children and families but all are in vain due to fraud and less wages in the low grade works filed and the living cost in these region. So those who are planning to coming to Gulf may think twice about their sponsor, employee agreement, salary package including food and accommodation, spending for visa and related matters.
ഗള്‍ഫില്‍ പോയാല്‍ ലക്ഷങ്ങള്‍ വാരാമെന്നു വ്യാമോഹിക്കുന്നവര്‍ വായിക്കുക, പ്രവാസികളില്‍ പലരും നിത്യചെലവിനു പോലും പണമില്ലാതെ വിഷമിക്കുന്നു. തിരിച്ചു നാട്ടില്‍ ചെന്നാല്‍ ഒരു സമ്പാദ്യവുമില്ലാത്തവര്‍ . ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ആണ് 11,000 പ്രവാസികള്‍ക്കിടയില്‍ പഠനം നടത്തിയത്. ഗള്‍ഫ് രാജ്യങ്ങളിലുള്ള 50 ലക്ഷം ഇന്ത്യക്കാരിലേറെയും ബ്ലൂ കോളര്‍ ജോലിക്കാരാണ്. ഇവരില്‍ ഭൂരിഭാഗവും നിത്യവൃത്തിക്ക് പോലും വിഷമിക്കുന്ന തരത്തിലുള്ള ശമ്പളം കൈപ്പറ്റുന്നവരാണ്. 34 ശതമാനം പേരും ഒന്നും സമ്പാദിക്കാന്‍ സാധിക്കാത്തവരാണ്. നാട്ടിലേക്ക് ലഭിക്കുന്ന പണത്തില്‍നിന്ന് നിശ്ചിത തുക സ്വരൂപിച്ചുവെക്കുന്ന കുടുംബങ്ങള്‍ രണ്ട് ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ്, പ്രവാസികളുടെ സമ്പാദിക്കാനുള്ള കഴിവില്ലായ്മ, നാട്ടിലേക്കയയ്ക്കുന്ന പണത്തിന്റെ ദുര്‍വ്യയം എന്നീ ഘടകങ്ങള്‍ വ്യക്തമാക്കുന്നതാണ് പഠനറിപ്പോര്‍ട്ട് എന്ന് പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി. ഷംസുദ്ദീന്‍ പറഞ്ഞു. പലവിധ ത്യാഗങ്ങളും സഹനങ്ങളും പേറുന്ന പ്രവാസികളിലേറെയും കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാത്തവരാണ്. പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് ഗള്‍ഫിലേക്ക് കുടുംബത്തെക്കൂടി കൊണ്ടുവരാന്‍ സാധിക്കുന്നത്.
Source: maxnewsonline.com
0 comments:
Post a Comment