Saturday, March 8, 2014
0 comments

International Womens Day March 8 ലോക വനിതാ ദിനം

ഇന്ന് ലോക വനിതാ ദിനം. സ്ത്രീകള്‍ക്കെതിരെയുള്ള കൈയ്യേറ്റങ്ങളും ലൈംഗീക ചൂഷണവും അനുദിനം കൂടി വരുന്ന സാമൂഹ്യ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്.

സിസേറിയന്‍ ഓപ്പറേഷനിലൂടെ പുറത്തെടുത്ത ഈ കുഞ്ഞിനെ ഡോക്ടര്‍ അമ്മയുടെ മുഖത്തോട് ചേര്‍ത്തുവച്ചു. പിന്നെ ഇവനെ കുളിപ്പിക്കാനായി ജീവനക്കാര്‍ക്കു കൈമാറാന്‍ ശ്രമിച്ചു. പക്ഷേ, അമ്മയുടെ ദേഹത്ത് അള്ളിപ്പിടിച്ച് കുഞ്ഞ് അലറിക്കരഞ്ഞു. ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തെടുത്ത കുഞ്ഞിനെ കുളിപ്പിക്കാന്‍ പോലും കഴിയാതെ നേഴ്‌സുമാര്‍ കുഴങ്ങി. ഒടുവില്‍ അവനെ ബലം പ്രയോഗിച്ച് അമ്മയ്ക്കരികില്‍ നിന്നുമാറ്റി. കുളിപ്പിച്ച് മിടുക്കനാക്കി അമ്മയുടെ അരികില്‍ കിടത്തും വരെ ആ കണ്ണുകള്‍ അണപൊട്ടി ഒഴുകുകയായിരുന്നു....! മാതൃത്വം....! അതിന്റെ ശക്തി തിരിച്ചറിയാത്തവര്‍ക്കു മുന്നില്‍ ഈ വീഡിയോ സമര്‍പ്പിക്കുന്നു..

I Want To Stay With My Mummy! Newborn Refuses To Let Go New born Doesn´t Want to Leave Mother

An adorable video has captured a baby's first few moments of life, as it holds on to its mother's face, nuzzled against her cheek and screams whenever someone tries to remove it.

The newborn, who evidently found the transition into life outside of the womb a bit of a rude shock, refused to let go of its mum after it was delivered by caesarian section and presented to its mother for skin-to-skin contact.

When the nurse tries to take the baby away to clean it, the baby wails and will not stop until it is returned to its mum.

The baby continues to cling to its mother, who opens her eyes and smiles at the camera at one point until eventually the nurse removes the baby to bundle it up, much to the baby's chagrin.

Little is known about the mother and child, though a voice in the background of the video seems to be speaking Spanish or Portuguese.ഒരു വനിതാദിനം കൂടി വന്നെത്തുമ്പോള്‍ സ്ത്രീപീഡനങ്ങളുടെ കണക്കുകള്‍ കേരളത്തില്‍ ഏറുകയാണ്. സ്ത്രീധനത്തിന് വേണ്ടി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ച് കൊന്ന യുവതിയുടെ വേദന മനസില്‍ നിന്ന് മായുംമുന്‍പാണ് തിരൂരില്‍ 3 വയസുകാരിയെ പിച്ചിചീന്തിയത്. 2012-ല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസുകള്‍ കേരളത്തില്‍ മാത്രം 9758 എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 715 എണ്ണം ബലാ‍ത്സംഗമാണ്. തട്ടികൊണ്ടുപോകല്‍, പീഡനം, സ്ത്രീധന പീഡന മരണം തുടങ്ങിയ കേസുകളിലും വര്‍ധനവാണ്. രണ്ട് വര്‍ഷമായി മലപ്പുറം ജില്ലയിലാണ് ഇത്തരം കേസുകള്‍ കൂടുതല്‍. 2012ല്‍ കുറവ് എറണാകുളം നഗരത്തിലാണ്- 278. 2012 സെപ്തംബര്‍ വരെ മലപ്പുറം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകള്‍ 962 എണ്ണമാണ്. ഇതില്‍ ബലാ‍ത്സംഗ കേസുകള്‍ 70 എണ്ണമുണ്ട്. ലൈംഗിക പീഡനമടക്കമുള്ള അതിക്രമങ്ങള്‍ 170. ഭര്‍ത്താക്കന്മാരില്‍നിന്നും ബന്ധുക്കളില്‍നിന്നുമുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 508 കേസുകളും മലപ്പുറത്തുണ്ട്. 2011ലും ഇത്തരം കേസുകള്‍ കൂടുതല്‍ മലപ്പുറം (1211) ജില്ലയിലായിരുന്നു.

പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഭാരത സ്ത്രീകളുടെ സ്ഥാനം വളരെ ഉയര്‍ന്ന തലത്തില്‍ ഉള്ളതായിരുന്നു. സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും സമത്വത്തിലും സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യ സ്ഥാനീയര്‍ തന്നെ ആയിരുന്നു. കാലം മാറിയപ്പോള്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തിനും സമത്വത്തിനും എല്ലാം മാറ്റം വന്നു. മനു സ്മൃതിയില്‍ പറയുന്നപോലെ യത്ര നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത. എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ രമിക്കുന്നു( ആഹ്ലാദിക്കുന്നു )എന്ന് പറഞ്ഞിരിക്കുന്നു. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും പര്യായം ആയി സ്ത്രീയെ കരുതിയിരുന്ന ഒരു സമൂഹത്തില്‍ നിന്നും നമ്മള്‍ ഇന്ന് സ്ത്രീയെ വെറും ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിലാണ് ഇപ്പോള്‍.

മാര്‍ച്ച്‌ 8 അന്തരാഷ്ട്ര വനിതാ ദിനം ആയി ആചരിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസം വളരെ ആഘോഷം ആയിട്ടാണ് ആചരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകള്‍ ഭാഷയുടെയും സംസകാരതിന്റെയും വേര്‍തിരിവുകള്‍ മറന്നു , ഒന്നിച്ചു കൂടുവാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കുവാനും ഉള്ള ഒരു വേദിയായിട്ടാണ് ഇതിനെ കരുതുന്നത്. സമൂഹത്തിന്റെ പല തട്ടിലും ഉള്ള സ്ത്രീകളെ ആദരിക്കുന്നതിനും ഈ ദിവസം തന്നെ.

0 comments:

Post a Comment

 
Toggle Footer
Top